SHAIJU

All are invited...who believe in humanity...

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2007

അധികാരം, ഭാഷ,നാടന്‍ പാട്ടുകള്‍

അധികാരം, ഭാഷ എന്നിവ എങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന പഠനം ലോകത്തിന്റെ വിവിധ ഭാഗങളില്‍ നടന്നിട്ടുണ്‍ട്.അധീശവര്‍ഗത്തിന്റെ ഭാഷ സാമ്പത്തിക സാമൂഹിക ബന്ധങളെ നിര്‍ണയിക്കുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.മുതലാളിത്തം അനുഷ്ഠാനകലകളെ സമൂഹമധ്യത്തിലെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.ഉദാഹരണത്തിന് ചെണ്ട എന്ന താള വാദ്യത്തെ സമൂഹ മദ്ധ്യത്തിലെത്തിക്കുന്നത് മുതലളിത്തമാണന്നു കാണാം.വിവിധ പരസ്യങളിലും മറ്റുമായി തെയ്യം ഉപയോഗിച്ചത് തെയ്യത്തിന്റെ ജനകീയത വര്‍ദ്ധിപ്പിച്ചിട്ടുണ്‍ട്.ചെയ്തതു ശരിയൊ തെറ്റോ എന്നുള്ളതല്ല.മറിച്ച് മുതലാളിത്തം ഈ കലകളെ കൂദുതല്‍ ജനസമക്ഷത്തില്‍ എത്തിച്ചു എന്നതാണ് പ്രധാനം.പൂര്‍ണമായും ധന ചാലക ശക്തികളെ മാത്രം ആശ്രയിക്കുന്ന മൂതലാളിത്തം അധീശ വര്‍ഗ ഭാഷക്ക് പ്രാധാന്യം കൊടുക്കുകയും നിലവിലുള്ള കലാരൂപങള്‍ക്ക് അത്തരം ഒരു മാറ്റം,ഒരു മാനകീകരണം ഉണ്‍ടാക്കുകയും ചെയ്തു.വില്പന എന്നതാണ് മുതലാളീത്ത മുദ്രാവാക്യം.കൂടുതല്‍ ആളുകള്‍ക്കു വില്‍ക്കാന്‍ മാനകീക്രുത ഭാഷ ഉപയോഗിക്കുക സൗകര്യം.വാക്കുകളില്‍ നിറഞു തുളുമ്പുന്ന വികാരങളുടെ ലോകം ഈ ഭാഷക്ക് അവകാശപ്പെടാന്‍ പക്ഷെ കഴിയുമെന്നു തോന്നുന്നില്ല.കലാരൂപങളുടെ പിന്നില്‍ സഞ്ചയിച്ചു വെച്ചിട്ടുള്ള ചരിത്ര ഭൂമിക സംരക്ഷിക്കാനും മുതലാളിത്തത്തിനു കഴിഞിട്ടുണ്ടൊ എന്നു സംശയമാണ്. നാടന്‍ പാട്ടുകളുടെ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുമ്പോള്‍ മുന്‍പറ‍ഞ്ഞ കാര്യങള്‍ അത് ശരിവെക്കുന്നതായി കാണാം.

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2007

നാടന്‍ പാട്ടുകള്‍ നേരിടുന്ന പ്രതിസന്ധി

ചിലമ്പ് എന്ന പേരില്‍ എന്റെ സുഹ്രുതത് പ്രശാന്ത് തുടങിയിട്ടുള്ള ജാലകത്തില്‍ നാടന്‍പാട്ടുകളുടെ വാണിജ്യവത്കരണത്തെപറ്റി ഒരു ലേഖനം ആരംഭിച്ചിട്ടുണ്‍ട്.നിങള്‍ക്കെന്തു വില്‍ക്കാനുണ്ടെന്നു നിരന്തരം ചോദിക്കുന്ന ധനം സമൂഹ്യനീതി നിര്‍ണയിക്കുന്ന 'നമതുവാഴും കാലത്ത്' വില്പനക്കായി മസാല ചേര്‍ത്ത് വറുത്ത് പൊരിച്ച് അവതരിപ്പിക്കപ്പെടുന്ന നാടന്‍പാട്ടുള്‍ പ്രക്രുതിയുടെ മണം നഷ്ടപ്പെട്ട വെറും ശീഘ്രഭോജ്യങള്‍(fast food) ആണ്.പഴയ പാട്ടുകള്‍ അതേ പോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കലാകാരന്‍മാര്‍ക്ക് വാണിജ്യതാല്പര്യങളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുമില്ല.

സ്വാഗതം

പ്രിയ സുഹ്രുത്തേ..
വിവിധ ചര്‍ച്ചകള്‍ക്കായി ഈ ജാലകവും ഒരുങൂകയായി...താങ്കള്‍ക്കു സ്വാഗതം...