നാടന്‍ പാട്ടുകള്‍ നേരിടുന്ന പ്രതിസന്ധി
ചിലമ്പ് എന്ന പേരില്‍ എന്റെ സുഹ്രുതത് പ്രശാന്ത് തുടങിയിട്ടുള്ള ജാലകത്തില്‍ നാടന്‍പാട്ടുകളുടെ വാണിജ്യവത്കരണത്തെപറ്റി ഒരു ലേഖനം ആരംഭിച്ചിട്ടുണ്‍ട്.നിങള്‍ക്കെന്തു വില്‍ക്കാനുണ്ടെന്നു നിരന്തരം ചോദിക്കുന്ന ധനം സമൂഹ്യനീതി നിര്‍ണയിക്കുന്ന 'നമതുവാഴും കാലത്ത്' വില്പനക്കായി മസാല ചേര്‍ത്ത് വറുത്ത് പൊരിച്ച് അവതരിപ്പിക്കപ്പെടുന്ന നാടന്‍പാട്ടുള്‍ പ്രക്രുതിയുടെ മണം നഷ്ടപ്പെട്ട വെറും ശീഘ്രഭോജ്യങള്‍(fast food) ആണ്.പഴയ പാട്ടുകള്‍ അതേ പോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കലാകാരന്‍മാര്‍ക്ക് വാണിജ്യതാല്പര്യങളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുമില്ല.

1 Comments:
At 2:24 AM,
പ്രശാന്ത് വരവൂര്‍ said…
നന്ദി സുഹൃത്തെ..ഈ ചര്‍ച്ച സജീവമാക്കുന്നതിനു.
കലകളെ വാണിജ്യവത്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണു.കച്ചവടം ഗതി നിര്‍ണയിക്കുമ്പോള്‍ അത് അങ്ങനെ ആവാതെ തരമില്ല. ഒഴുക്കിനെതിരെ തിരിഞ്ഞുനില്‍ക്കാന്‍ ആരെങ്കിലും ആര്‍ജവം കാണിക്കുമോ എന്നതാണു ചോദ്യം, കുറഞ്ഞത് അവ അവതരിപ്പിക്കുന്ന കലാകാരെങ്കിലും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
<< Home