SHAIJU

All are invited...who believe in humanity...

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2007

അധികാരം, ഭാഷ,നാടന്‍ പാട്ടുകള്‍

അധികാരം, ഭാഷ എന്നിവ എങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന പഠനം ലോകത്തിന്റെ വിവിധ ഭാഗങളില്‍ നടന്നിട്ടുണ്‍ട്.അധീശവര്‍ഗത്തിന്റെ ഭാഷ സാമ്പത്തിക സാമൂഹിക ബന്ധങളെ നിര്‍ണയിക്കുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.മുതലാളിത്തം അനുഷ്ഠാനകലകളെ സമൂഹമധ്യത്തിലെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.ഉദാഹരണത്തിന് ചെണ്ട എന്ന താള വാദ്യത്തെ സമൂഹ മദ്ധ്യത്തിലെത്തിക്കുന്നത് മുതലളിത്തമാണന്നു കാണാം.വിവിധ പരസ്യങളിലും മറ്റുമായി തെയ്യം ഉപയോഗിച്ചത് തെയ്യത്തിന്റെ ജനകീയത വര്‍ദ്ധിപ്പിച്ചിട്ടുണ്‍ട്.ചെയ്തതു ശരിയൊ തെറ്റോ എന്നുള്ളതല്ല.മറിച്ച് മുതലാളിത്തം ഈ കലകളെ കൂദുതല്‍ ജനസമക്ഷത്തില്‍ എത്തിച്ചു എന്നതാണ് പ്രധാനം.പൂര്‍ണമായും ധന ചാലക ശക്തികളെ മാത്രം ആശ്രയിക്കുന്ന മൂതലാളിത്തം അധീശ വര്‍ഗ ഭാഷക്ക് പ്രാധാന്യം കൊടുക്കുകയും നിലവിലുള്ള കലാരൂപങള്‍ക്ക് അത്തരം ഒരു മാറ്റം,ഒരു മാനകീകരണം ഉണ്‍ടാക്കുകയും ചെയ്തു.വില്പന എന്നതാണ് മുതലാളീത്ത മുദ്രാവാക്യം.കൂടുതല്‍ ആളുകള്‍ക്കു വില്‍ക്കാന്‍ മാനകീക്രുത ഭാഷ ഉപയോഗിക്കുക സൗകര്യം.വാക്കുകളില്‍ നിറഞു തുളുമ്പുന്ന വികാരങളുടെ ലോകം ഈ ഭാഷക്ക് അവകാശപ്പെടാന്‍ പക്ഷെ കഴിയുമെന്നു തോന്നുന്നില്ല.കലാരൂപങളുടെ പിന്നില്‍ സഞ്ചയിച്ചു വെച്ചിട്ടുള്ള ചരിത്ര ഭൂമിക സംരക്ഷിക്കാനും മുതലാളിത്തത്തിനു കഴിഞിട്ടുണ്ടൊ എന്നു സംശയമാണ്. നാടന്‍ പാട്ടുകളുടെ നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുമ്പോള്‍ മുന്‍പറ‍ഞ്ഞ കാര്യങള്‍ അത് ശരിവെക്കുന്നതായി കാണാം.

1 Comments:

  • At 4:37 AM, Blogger പ്രശാന്ത് വരവൂര്‍ said…

    താങ്കള്‍ പറഞ്ഞത് ശരിയാണു.ഭാഷാമാനകീകരണത്തില്‍ വീട് വിദ്യാലയം എന്നീ സ്ഥാപനങ്ങള്‍‍ക്ക് വലിയ പങ്കാണുള്ളത്.വീട്ടില്‍ പറയുന്ന പല പ്രയോഗങ്ങളും രീതികളും മറ്റിടങ്ങളില് അ‍രുത് എന്ന് മാതാപിതാക്കള്‍ അനുശാസിക്കുന്നു. ക്ലാസ്സ് റൂമുകളില്‍ ഇങ്ങനയേ സംസാരിക്കാവൂ എന്ന് അധ്യാപകര്‍. പ്രൊക്കസ്റ്റസ്സിനെ പോലെ കട്ടിലില്‍ നിന്ന് പുറത്തേക്ക് നീണ്ട് കൈകാലുകള്‍ മുറച്ച് മാറ്റുകയൊ നീളം കുറഞ്ഞത് വലിച്ച് നീട്ടുകയോ ച്ചെയ്യുന്നു. ഇത് മധ്യവര്‍ഗത്തിന്റെ കപട മാന്യതയുടെ പ്രശ്നമാണു. തങ്ങള്‍ മോശമാണെന്ന് മറ്റുള്ളവര് കരുതുമോ എന്ന പേടി.ഈ മനശാസ്ത്രം തന്നെയാണു കലകളുടെ കാര്യത്തിലും സംഭവിക്കുന്നത്. "നേരെ കെയക്കാണേ ഉദിമലകോട്ട" എന്നത് നേരെ കിഴക്കാണെ എന്നു പാടുന്നത് അതു കൊണ്ടാണു. മലവായിയാട്ടത്തില്‍ ഉദിപ്പനത്തപ്പന്‍ എന്നു സൂര്യനെ പരാമര്‍ശിക്കുന്നുണ്ടു. സൂര്യാരാധന സമൂഹം മോശമായി കാണുമെന്നുകരുതിയിട്ടണെന്നു തോന്നുന്നു. ചില പാട്ടുകാര്‍ ഉദിപ്പനത്തപ്പന്‍ ശിവനാണെന്നു പാടുന്നത്. പഴയ ആളുകളുടെ ആരാധനാ ക്രമത്തേയും ഭാവനാവിലാസത്തേയും കുറിച്ചുള്ള അറീവ് ഈ തിരുത്തലിലൂടെ നമുക്കു നഷ്ടപ്പെടുന്നു

     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

<< Home