SHAIJU

All are invited...who believe in humanity...

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2007

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ ഐ ഐ ഇ എസ് ടി എന്ന പേരില്‍ ഒരു എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റുട്ട് ആക്കി മാറ്റുന്നതിനുള്ള നീക്കം ഏറെ ആശങ്കയോടു കൂടിയാണ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്ധ്യാര്‍ത്ഥികള്‍ നോക്കികാണുന്നത്.36 വര്‍ഷമായി കേരളത്തിലെ ദളിത-പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും സാധാരണക്കാരുമായ നൂറുകണക്കിന് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര,സാമൂഹികശാസ്ത്ര,മാനവിക,സാങ്കേതിക വിഷയങളില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണത്തിനുള്ള അവസരം പ്രദാനം ചെയ്ത കുസാറ്റിന്റെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്.ഇപ്പോള്‍ കുസാറ്റില്‍ വിവിധ വിഷയങളില്‍ 650 ല്‍ പരം വിദ്ധ്യാര്‍ത്ഥികളള്‍ കുറഞ്ഞ ചെലവില്‍ ഗവേഷണം നടത്തുന്നുണ്ട്.ഐ ഐ ഇ എസ് ടി ആയിമാറ്റപ്പെടുമ്പോള്‍ അതു കേവലം 150 ആയി ചുരുങും.ഒരേ സമയത്ത് 500 ഓളം വിദ്ധ്യാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുന്നത്.ഇതില്‍ ഏറിയപങ്കും പെണ്‍കുട്ടികള്‍ ആണ്.ഈ പശ്ചാത്തലത്തില്‍ ഏകദേശം 3000 കോടി രൂപയുടെ ആസ്തിയുള്ള കുസാറ്റിനെ കേവലം 518 കോടി രൂപയുടെ കേന്ദ്രസഹായത്തിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നതിനെ എന്തുവിലകൊടുത്തും ചെറുക്കണം.കുസാറ്റ് സംരക്ഷിക്കപ്പെടണം എന്നാണ് യുണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഔദ്ധ്യോഗിക സംഘടനയായ കൊച്ചിന്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് സ്കോളേഴ്സ് അസ്സോസിയേഷന്‍(CURSA) ആഭിപ്രായപ്പെടുന്നത്.ആശയ പ്രചരണത്തിന്റെ ഭാഗമായി 2007 ഒക്റ്റോബര്‍ 10 ബുധനാഴ്ച കാമ്പസ്സില്‍ സംഘടിപ്പിക്കപ്പെടുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായസഹകരണങളും അഭ്യര്‍ത്ഥിക്കുന്നു.
പ്രസിഡണ്ട്
CURSA